Pages

Wednesday, 20 March 2019

ഖബറുകൾ കെട്ടിപ്പൊക്കുന്നത് ഇസ്ലാമികമോ ?


ഖബറുകൾ ഉയർത്തി കെട്ടാമോ?

അസ്സലാമു അലൈകും. നമ്മുടെ നാട്ടിൽ നടന്നു വരുന്ന ഖബർ കെട്ടിപ്പൊക്കൽ ഇസ്ലാമികമാണോ എന്ന് നമുക്ക് പരിശോധിക്കാം. ഹദീസുകളിൽ ഇതിനെ പറ്റി പറയുന്നത് എന്താണ് എന്ന് നമുക്ക് നോക്കാം.

عَنْ أَبِي الْهَيَّاجِ الْأَسَدِيِّ ، قَالَ : قَالَ لِي عَلِيُّ بْنُ أَبِي طَالِبٍ : "  أَلَا أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ أَنْ لَا تَدَعَ تِمْثَالًا إِلَّا طَمَسْتَهُ ، وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ "

അബുൽ ഹയ്യാജ് (റ) നിവേദനം: അലി (റ) എന്നോട് പറഞ്ഞു: ‘ഞാൻ നിന്നെ നബി(സ) എന്നെ നിയോഗിച്ച അതേ സംഗതികൾക്കുവേണ്ടി നിയോഗിക്കുന്നു. നീ ഒറ്റ പ്രതിമയും നശിപ്പിക്കാതെ വിടരുത്. ഉയർത്തപ്പെട്ട  ഒരു ഖബറും നിരപ്പാക്കാതെയും വിടരുത്.‘ (സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ:969).

മറ്റൊരു ഹദീസ് നമുക്ക് നോക്കാം :

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ. "

അബൂഹുറൈറ(റ) നിവേദനം: നബി(സ) പറഞ്ഞു : യഹൂദികളെയും നസ്വാറാക്കളെയും അല്ലാഹു ശപിച്ചിരിക്കുന്നു കാരണം അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കി . (സസ്വഹീഹുൽ മുസ്ലിം : 530)

അപ്പോൾ മേൽ പറഞ്ഞ രണ്ട്‌ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഖബറുകൾ കെട്ടിപ്പൊക്കുന്നത് അല്ലാഹുവിന്റെ റസൂൽ വിലക്കിയ കാര്യമാണെന്നും അല്ലാഹുവിന്റെ ശാപതിന് കാരണമാണെന്നും മനസ്സിലാക്കാം.

ഇത്തരം കെട്ടിപ്പൊക്കുന്ന ഖബറുകളുടെ അടുക്കൽ ചെന്നാൽ അവിടെ എന്തങ്കിലും അനാചാരങ്ങളും നടക്കുന്നുണ്ടാകും. ഇത്തരം അനാചാരങ്ങളാണ് പിശാചിന് ഏറെ പ്രിയമുള്ളത് കാരണം അവ നമുക്ക് തെറ്റായി തോന്നാത്തത് വറെ നാം അത് തിരുത്തുകയില്ല. മറ്റ് തെറ്റുകളാണെങ്കിൽ അത് തെറ്റാണെന്ന മനസ്സിലാക്കി നാം തിരുത്തി എന്ന വന്നേക്കാം. അതിനാൽ പിശാചിന്റെ ഇത്തരം കുതന്ദ്രങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അമീൻ.



കൂടുതൽ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ.

സ്നേഹപൂർവ്വം:
THE ISLAMIC DISCUSSIONS

No comments:

Post a Comment

Ramadan Duroos #28

 عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ صَامَ رَمَضَا...