കണ്ണൂരിൽ കനത്ത മഴ; ചില പരിഹാരങ്ങൾ
അസ്സലാമു അലൈക്കും. കേരളത്തിലെ കണ്ണൂർ എന്ന നഗരത്തിൽ ഇന്നലെ (18-07-2019) രാത്രി മുതൽ കനത്ത മഴ കാരണം കൂറേ സ്ഥലങ്ങളിൽ വെള്ളം കയറുകയും കൂറേ ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു.
മഴ അല്ലാഹുവിന്റെ മഹത്തായ ഒരു അനുഗ്രഹമാണ്. അത് കുറഞ്ഞാൽ ഉണ്ടാകുന്നത് പോലെ തന്നെ വർദ്ധിച്ചാലും പല പ്രയാസങ്ങൾ അനുഭവപ്പെടുന്നു. ഇതൊരു ശിക്ഷയായിട്ടോ പരീക്ഷണമായിട്ടോ കാണാം. അതിന് പരിഹാരമായി അല്ലാഹു പറയുന്നത് നോക്കൂ.
﴾وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ ﴿۳۳
അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല.
അത് മാത്രമല്ല നബി (സ)യുടെ കാലത്ത് മഴ അതികരിച്ചപ്പോൾ നബി ഇങ്ങനെ ഒരു പ്രാർഥന നടത്തിയതായി കാണാം.
اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا
(സ്വഹീഹുൽ ബുഖാരി : 6342)
അതിനാൽ പ്രാർഥിച്ചും പാപമോചനം തേടിയും മുന്നോട്ട് നയിക്കുക. അല്ലാഹു എല്ലാവിധ പരീക്ഷണങ്ങളിൽ നിന്നും ശിക്ഷകളിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടെ. ആമീൻ.
✒സ്നേഹപൂർവ്വം✒
THE ISLAMIC DISCUSSIONS
✒സ്നേഹപൂർവ്വം✒
THE ISLAMIC DISCUSSIONS
No comments:
Post a Comment