ഏപ്രിൽ ഫൂൾ...
അസ്സലാമുഅലൈക്കും,
ഏപ്രിൽ ഒന്നാം തിയതി എല്ലാവർഷവും വിഡ്ഢിദിനമായി ആചരിച്ച് വരുന്നു. ഇത് കാരണം നാട്ടിലുള്ളവരൊക്കെ സത്യമായ വാർത്ത ഈ ദിനത്തിൽ പറഞ്ഞാലും പലരും വിശ്വസിക്കാതെ പോരുന്നു. ഇത് കാരണം നാട്ടിൽ അനേകം പ്രശ്നങ്ങളും ഉടലെടുക്കുന്നു. എന്നാൽ ഈ കാലത്ത് ഇത് ആചരിക്കുമ്പോൾ ഇതിന്റെ ഇസ്ലാമിക കാഴ്ചപ്പാട് അറിയിക്കാനാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്.
കളവ് നരകത്തിലേക്ക്...
കളവ് പറയുന്നതിനെ ശക്തമായ എതിർത്ത മതമാണ് പരിശുദ്ധ ഇസ്ലാം. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീഥിൽ ഇപ്രകാരം നമുക്ക് കാണാം.
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: സത്യം പറയൽ നന്മയിലേക്കും സ്വർഗത്തിലേക്കും നയിക്കും. ഒരു മനുഷ്യൻ സത്യം പറയുന്ന ശീലം വളർത്തുന്ന പക്ഷം അല്ലാഹുവിങ്കൽ അവൻ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തും. കള്ളം പറയുന്ന ശീലം ദുർവൃത്തിയിലേക്കും, ദുർവൃത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യൻ കള്ളം പറയാൻ തുടങ്ങിയാൽ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേര് അല്ലാഹുവിങ്കൽ രേഖപ്പെടുത്തും. (ബുഖാരി)
ഇമാം ശാഫിഈ (റഹി) പറഞ്ഞു:"നിങ്ങള്‍ സംസാരിക്കുനതിനു മുന്‍പ് അതിനെക്കുറിച്ച് ചിന്തിക്കുക. അതില്‍ നന്മയുണ്ട് എന്ന് തോന്നുന്നുവെങ്കില്‍ സംസാരിക്കുക, ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക".
രണ്ടു ചുണ്ടുകള്‍ക്കിടയിലുള്ള നാവിനെ സൂക്ഷിക്കുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന് നബി (സ്വ) പറഞ്ഞു.
വിശുദ്ധ ക്വുർആൻ വിശ്വാസികളെ ഓർമ്മപ്പെടുത്ത സുപ്രധാന പാഠമാണ് ”റഖീബ്, അതീദ് എന്നീ രണ്ട് മലക്കുകളുടെ സാനിധ്യത്തിലല്ലാതെ മനുഷ്യൻ യാതൊന്നും ഉച്ചരിക്കുന്നില്ല” (ഖാഫ് :18)
വ്യക്തമായി അറിയാത്തകാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത് "നിനക്ക് അറിവില്ലാത്ത
യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്." (17:36)
"അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞു കളയുന്നവരുമായ സത്യവിശ്വാസികള്‍
വിജയം പ്രാപിച്ചിരിക്കുന്നു." (23:3)
അല്ലാഹു പരമ കാരുണികന്റെ അടിമകളെക്കുറിച്ച് സൂറത്തുൽ ഫുർഖാനിലൂടെ പറയുമ്പോൾ അല്ലാഹുവിന്റെ യഥാർത്ഥ ദാസന്മാരുടെ അടയാളമായി പറയുന്നു അവർ "കളവിന് സാക്ഷി നില്‍ക്കാത്തവരാണ് " (25:72)
തമാശക്ക് പോലും കളവ് പറയരുത്.
നബി (സ്വ) യുടെ കൂടെ യാത്രയിലായിരിക്കെ ഒരു സഹാബി ഉറങ്ങിപ്പോയി. കൂടെയുള്ളവര്‍ (തമാശയായി) അയാളുടെ അമ്പുകള്‍ ഒളിപ്പിച്ചു വെച്ചു. അയാള്‍ ഉണര്‍ന്നപ്പോള്‍ പരിഭ്രമിച്ചു. കൂടെ ഉള്ളവര്‍ ചിരിച്ചു കൊണ്ടിരുന്നു. ഇത് കണ്ട പ്രവാചകന്‍ അവരോടു ചോദിച്ചു: എന്തിനാണ് ചിരിക്കുന്നത്? അവര്‍ പറഞ്ഞു: ഒന്നുമില്ല, ഞങ്ങള്‍അയാളുടെ അമ്പുകള്‍ എടുത്തു വെച്ചു, അയാള്‍ പേടിച്ചു പോയി. നബി(സ) പറഞ്ഞു: "ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല". (അബൂദാവൂദ്)
മറ്റൊരു ഹദീഥ് ഇപ്രകരമാണ്.
ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി സംസാരിക്കുകയും കളവു പറയുകയും ചെയ്യുന്നവന് നാശം.അവന്നു നാശം" (അബൂദാവൂദ്)
നാം കളവ് പറയുന്നവനാകാൻ കേട്ടതെല്ലാം പറയുന്നവനായാൽ മതി എന്നാണ്
മുത്ത് നബി (സ്വ) നമ്മെ പഠിപ്പിച്ചത്.
ആരെയും പറ്റിക്കരുത്.
പല രക്ഷിതാക്കളും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് മക്കളോട് പറയുന്ന വാക്കുകൾ… കുട്ടികളോട് എന്തെങ്കിലും വാഗ്ദാനം നൽകുകയും എന്നിട്ട് അത്
ലംഘിക്കുകയും ചെയ്യുക. ഇതും കളവ് തന്നെ.
അബ്ദുല്ലാഹി ബിന്‍ ആമിര്‍(റ) പറയുന്നു: ഒരിക്കല്‍ നബി(സ) ഞങ്ങളുടെ വീട്ടില്‍ വരികയുണ്ടായി. ഞാന്‍കൂട്ടുകാരോടൊന്നിച്ച് കളിച്ചുനില്‍ക്കുകയായിരുന്നു.എന്നെ എന്റെ ഉമ്മ നിനക്കൊരുസാധനം തരാം എന്നു പറഞ്ഞു വിളിക്കുകയുണ്ടായി. അതുകണ്ട നബി(സ) ഉമ്മയോട് ചോദിച്ചു:’എന്താണ് നിങ്ങള്‍ അവനു കൊടുക്കാന്‍കരുതിയിരിക്കുന്നത്?’. അതുകേട്ട മാതാവ് ഞാനവന് ഒരു കാരക്ക നല്‍കാനാണ് ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘അങ്ങനെ നിങ്ങള്‍ വല്ലതുംകൊടുക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അവനോട് പറഞ്ഞത് കളവായി ഭവിക്കുന്നതാണ്’ (അബൂദാവൂദ്).
"ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍മിണ്ടാതിരിക്കട്ടെ" (ബുഖാരി)
പല കച്ചവടക്കാരും ഇല്ലാത്ത ഗുണങ്ങള്‍ പരസ്യം
ചെയ്യുകയും ഉള്ളത് മറച്ച് വെക്കുകയും ചെയ്യാറുണ്ട്.
ഇതും കളവു തന്നെയാണ്.
ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടിയും സദസിന്റെ
കൈയ്യടി ലഭിക്കാൻ വേണ്ടിയും കളവ് പറയുന്നവരുണ്ട്.
പ്രവാചകര്‍ (സ) പറയുന്നു, സംസാരിക്കുകയും അപ്പോള്‍ജനങ്ങള്‍ ചിരിക്കാന്‍ വേണ്ടി കളവ് പറയുകയും ചെയ്യുന്നവനാണ് വലിയ നാശം, അവനാണ് വലിയ നാശം, അവനാണ് വലിയ നാശം. (അബൂദാവൂദ്, തുര്‍മുദി, നസാഇ)
പ്രിയപ്പെട്ടവരെ, നമ്മുടെ ശരീരത്തിലെ എല്ലില്ലാത്ത നാവ് എന്ന അവയവത്തെ സൂക്ഷിക്കുക. അല്ലാഹു നൽകിയ നാവും അവൻ നൽകിയ സംസാരിക്കാനുളള കഴിവും ഉപയോഗിച്ച്. കളവ് പറയാതിരിക്കുക. അല്ലാഹു സത്യവാന്മാരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ.
✒സ്നേഹപൂർവ്വം✒
THE ISLAMIC DISCUSSIONS
No comments:
Post a Comment